വൈപ്പിൻ: വാടകയ്ക്ക് താമസിക്കുന്ന വീട്ടുമുറ്റത്ത് വച്ച് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. എടവനക്കാട് അണിയൽ മാർക്കറ്റിന് പടിഞ്ഞാറ് മനപ്പിള്ളി സത്യന്റെ വീട്ടിൽ താമസിക്കുന്ന മലപ്പുറം വളപ്പ് കോഴിപ്പറമ്പിൽ സജീവന്റെ ഭാര്യ ബിന്ദു ( 50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
മുറ്റത്തിറങ്ങിയ വീട്ടമ്മയുടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഞാറക്കൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: സജിത്ത്, സപർണ. മരുമകൻ: വിജിൽ വേണുഗോപാൽ.
പിറവം: പാഴൂരിൽ പാടത്ത് ആടിനെ തീറ്റാൻ പോയ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. പാഴൂർ വെങ്ങിണിക്കാട്ട് മ്യാലിൽ ഷാലു പൈലിയുടെ ഭാര്യ മേഴ്സിയാണ് (51) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീടിനടുത്തുള്ള പാടത്താണ് സംഭവം. ഉടൻ പിറവത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നാലിന് പിറവം സെന്റ് മേരീസ് ബേത്ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ.